പത്തനംതിട്ട : ജില്ലയിൽ 27,219 കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ കണക്ഷൻ ലഭിക്കും. അമ്പത്തിമൂന്ന് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. കേന്ദ്ര - സംസ്ഥാന സർക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെയാണിത് നടപ്പാക്കുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയാണിത്. ഗ്രാമപഞ്ചായത്താണ് ജല അതോറിട്ടിയ്ക്ക് അർഹരാകുന്നവരുടെ ലിസ്റ്റ് നൽകുന്നത്. എ.പി.എൽ , ബി.പി.എൽ വേർതിരിവുകളില്ലാതെയാണ് പദ്ധതി. കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ല കൂടിയാണ് പത്തനംതിട്ട. ജില്ലയിൽ പൈപ്പ് ലൈനിനെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് അധികവും.
നിലവിൽ പതിനായിരം രൂപയാണ് ഹൗസ് കണക്ഷന് ജില്ലയിൽ ഈടാക്കുന്നത്. ദൂരം അനുസരിച്ച് ചാർജ് കൂടും.
* ജൽ ജീവൻ പദ്ധതി വിഹിതം
കേന്ദ്ര സർക്കാർ : 50 ശതമാനം
സംസ്ഥാന സർക്കാർ : 25 ശതമാനം
ഗ്രാമപഞ്ചായത്ത് : 15 ശതമാനം
ഉപഭോക്താക്കൾ: 10 ശതമാനം (എല്ലാവരും കൂടി )
* 55 കോടി രൂപയാണ് ജില്ലയിൽ ജൽ ജീവൻ പദ്ധതിയുടെ എസ്റ്റിമേറ്റ്
* ഈ മാസം 24 ന് മുമ്പ് ആദ്യഘട്ടം പൂർത്തീകരിക്കും
നിലവിലുള്ള വാട്ടർ സപ്ലൈ നോക്കിയിട്ടാണ് എസ്റ്റിമേറ്റ് കൊടുത്തിരിക്കുന്നത്. 24 ന് മുമ്പ് ആദ്യഘട്ടം പൂർത്തീകരിക്കാനാണ് ശ്രമം.
- എക്സിക്യൂട്ടീവ് എൻജിനിയർ,
വാട്ടർ അതോറിട്ടി