തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കർക്കകടകവാവ് ബലിക്ക് പ്രത്യേക സംവിധാനം ഒരുക്കി. പിതൃകർമ്മവിധിയും മന്ത്രങ്ങളും ഓൺലൈനിൽ ഷാജി ശാന്തി പറഞ്ഞുനൽകും. പൂജാദ്രവ്യങ്ങൾ വീടുകളിൽ തലേദിവസം തന്നെ വാങ്ങിസൂക്ഷിക്കണം. വീട്ടിൽ കർമ്മങ്ങൾ ചെയ്യാൻ അസൗകര്യമുള്ളവർക്ക് പിതൃപൂജ, തിലഹവനം, പിതൃനമസ്‌കാരം എന്നീ ചടങ്ങുകൾ നദീതീരത്തുവെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈദികരുടെ കാർമ്മികത്വത്തിൽ നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ( 9447860871), കൺവീനർ അനിൽ എസ്. ഉഴത്തിൽ(9446704988), യൂണിയൻ ഓഫീസ് (0469 2700093) വൈദിക സമിതി ഭാരവാഹികളായ ഷാജി ശാന്തി(9447259166), സുജിത് ശാന്തി(9847271757) എന്നിവരുമായി ബന്ധപ്പെടണം.