തിരുവല്ല : എൻ.എസ്.എസ്. താലൂക്ക് യൂണിയൻ കൊവിഡ് പ്രത്യേക വായ്പാവിതരണ പദ്ധതി നടപ്പാക്കി. താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്നാണ് പദ്ധതി. യൂണിയൻ പ്രസിഡന്റ് ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെ. ശാന്തസുന്ദരൻ, ലിന്റ സക്കറിയ, വി. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ വനിതാ സ്വയംസഹായ സംഘത്തിലെ ഒരംഗത്തിന് പതിനായിരം രൂപവീതം 242 പേർക്ക് വായ്പ വിതരണം ചെയ്തു.