crime
പൂച്ച

മല്ലപ്പള്ളി - ക്വാറന്റൈനിലുള്ള കുടുബത്തിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ പൂച്ചയെ കൊന്നിട്ടതായി പരാതി. കുന്നന്താനം പഞ്ചായത്ത് അഞ്ചാം വാർഡ് മുക്കറിലെ പുലിപ്ര ജോബിൻ ജോർജ്ജ് വറുഗീസാണ് അധികൃതർക്ക്പരാതി നൽകിയത്. ബംഗളുരുവിൽ നിന്ന് കഴിഞ്ഞ 4ന് എത്തി പിതൃസഹോദരന്റെ വീട്ടിൽ ഭാര്യക്കും ഒന്നര വയസുള്ള മകൾക്കുമൊപ്പം കഴിയുകയാണ് ജോബിൻ. ബംഗളുരുവിൽ നിന്ന് ഇവർ എത്തുമെന്നറിഞ്ഞ് പൂട്ടിയിട്ടിരുന്ന വീട് തുറന്ന് ശുചീകരിക്കുന്നതിനിടെ അയൽവാസികളിൽ ചിലർ പ്രതിഷേധിച്ചിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് അംഗം പി.ടി. സുഭാഷും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. . 15ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ജോബിൻ നടത്തിയ പരിശോധനയിലാണ് ചത്ത പൂച്ചയെ കിണറ്റിൽ കണ്ടത്. വിവരമറിഞ്ഞ അധികൃതരുടെ നിർദ്ദേശപ്രകാരം കല്ലൂപ്പാറ സ്വദേശിയായ ജോബിനും കുടുബവും സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. വൈകുന്നേരത്തോടെ വീട്ടുമസ്ഥൻ കിണറ്റിൽ നിന്ന് പൂച്ചയെ എടുത്തു. കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് മുറുക്കി പൂച്ചയെ കൊന്നശേഷം കിണറ്റിലിട്ടതാണ്.