17-goggle

പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിനായി ഫേയ്സ് ഷീൽഡുകൾക്കു പുറമെ കണ്ണിനെ സംരക്ഷിക്കാൻ ഗോഗൽ നിർമിക്കുകയാണ് ജില്ലാ വ്യവസായ കേന്ദ്രം. ജില്ലയിലെ കൊവിഡ് ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രം 225 ഗോഗൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജയ്ക്ക് (ആരോഗ്യം) കൈമാറി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എംബിഎസ് കൺട്രോൾസിന്റെ സഹായത്തോടെ കുന്നന്താനം വ്യവസായ വികസന പ്ലോട്ടിലാണ് ഗോഗൽ നിർമിക്കുന്നത്. 5000 ഗോഗൽ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മനേജർ ഡി. രാജേന്ദ്രൻ പറഞ്ഞു. പെറ്റ് ഷീറ്റ്, ഇലാസ്റ്റിക്, പിയു ഫോം എന്നിവയാണ് ഗോഗൽ നിർമിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഗോഗലിന് 20 മുതൽ 25 രൂപ വരെ വിലവരും.