ആറൻമുള : ആറൻമുള കോഴഞ്ചേരി ആറ്റുതീര റോഡിൽ ആറൻമുള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് സമീപവും പരപ്പുഴ കടവിന് സമീപവുമുള്ള വളവുകളിലും അപകടങ്ങൾ ഒഴിവാക്കുന്നതിനായി കോൺവെക്‌സ് മിററുകൾ സ്ഥാപിച്ചു.
പൊതുമരാമത്തു റോഡ് വിഭാഗം കോഴഞ്ചേരി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അനൂപ് ജോയ് പരപ്പുഴ കടവിന് സമീപം സ്ഥാപിച്ച മിററിന്റെ ഉത്ഘാടനം നിർവഹിച്ചു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് അംഗം പ്രഭാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് സമീപമുള്ള വളവിൽ സ്ഥാപിച്ച മിററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രഭാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആറന്മുള കോളേജ് ഒഫ് എൻജിനീയറിംഗ് എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ കെ.ടി അനൂപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വി.സുരേഷ് കുമാർ, മനോജ് കുമാർ,
എൻഎസ്എസ് വോളന്റീർമാരായ ഹരികൃഷ്ണൻ വി , അസ്‌ലം ജലാലുദീൻ,എബി പി എബ്രഹാം, വിജിത്ത് എസ് ആർ , മിഥുൻ എം മണി തുടങ്ങിയവർ പങ്കെടുത്തു.