അടൂർ : ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും ആശുപത്രിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആട്ടോറിക്ഷ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരഹൃദയം ഉൾപ്പെടുന്ന 24, 26 വാർഡുകൾ കണ്ടൈന്റ് സോണുകളായി നിശ്ചയിച്ചതോടെ നഗരം നിശ്ചലമാകുന്ന അവസ്ഥയിലായി. അവശ്യ സർവീസുകളായ പഴം, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തുറക്കാൻ അനുമതിയുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നിയമപരമായ നടപടി ഉണ്ടാകും. ഏഴംകുളം പഞ്ചായത്തിലെ നഗരത്തോട് ചേർന്നുകിടക്കുന്ന കോട്ടമുകൾ ഭാഗത്തെ കടകൾ അടഞ്ഞുകിടക്കുന്നിതിനിടെയാണ് നഗര ഹൃദഹയത്തിലേക്ക് കൂടി കൊവ്ഡ് ലോക്ക് വീഴുന്നത്.