അടൂർ : നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കം മൂലം രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ജില്ലാ കളക്ടറോഡ് നിർദ്ദേശിച്ചു. നഗരസഭയിലെ 5, 20, 22, 27 വാർഡുകളും ഏറത്ത് പഞ്ചായത്തിലെ 11, 13, 15 വാർഡുകളും ഏഴംകുളം പഞ്ചായത്തിലെ 6-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളാക്കണമെന്നാണ് ആവശ്യം.ഏഴംകുളം പഞ്ചായത്തിലെ 6-ാം വാഡിൽ ഒരു കുട്ടി സമ്പർക്കത്തിലൂടെ പോസിറ്റീവ് ആവുകയും അവിടെ 15പേർ പ്രൈമറി കോൺടാക്ടിൽ വന്നു കഴിഞ്ഞു.ഏറത്ത് പഞ്ചായത്തിൽ വാർഡ് 13ൽ ഒരു യുവാവിന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മാതാവ് അടക്കം 100തൊഴിലുറപ്പ് തൊഴിലാളികൾ സമ്പർക്കത്തിലാവുകയും ചെയ്തിരിക്കുന്നു.11,15 എന്നീ വർഡുകളുകൾ ചേർന്നു കിടക്കുന്നതിനാൽ മൂന്നു വർഡും കണ്ടെയ്ന്റ്മെന്റ് സോണാക്കണം.എന്നാൽ പ്രഖ്യാപനം വരുന്നത് വരെ കാത്തു നിൽക്കാതെ വേണ്ട ക്രമീകരണങ്ങളും മുൻകരുതലും എടുക്കാൻബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റൻമാർക്കും സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചിറ്റയം ഗോപകമാർ എം.എൽ.എ പറഞ്ഞു.