തിരുവല്ല: കൊവിഡ് രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയിൽ മൂന്ന് വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നഗരസഭയുടെയും ഫയർഫോഴ്‌സിന്റേയും പൊലീസിന്റെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി.എം.സി റോഡിൽ തിരുവല്ല രാമഞ്ചിറയിൽ നിന്ന് സോഡിയം ഹൈപ്പർ ക്ലോറേറ്റ് ലായനി തളിച്ച് മഴുവങ്ങാടുവരെയും ടി.കെ.റോഡിൽ വൈ.എം.സി.എ ജംഗ്‌ഷനിൽ നിന്ന് മാവേലിക്കര റോഡിൽ ഗവ.ആശുപത്രി വരെയും പുഷ്പഗിരി വാർഡിലുമാണ് അണുവിമുക്തമാക്കിയത്.കടകളുടെ താഴുകൾ, എ.ടി.എം കൗണ്ടറുകൾ,കടകളുടെ മുൻവശം,പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ഇന്നലെ രാവിലെ ഏഴുമുതൽ 9.30 വരെയായിരുന്നു ശുചീകരണം.ഫയർസ്റ്റേഷൻ ഓഫീസർ പി.ബി. വേണുക്കുട്ടന്റെ രണ്ട് യൂണീറ്റുകളിലായി 10സേനാംഗങ്ങൾ പങ്കെടുത്തു.മാത്യു ടി.തോമസ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ,നഗരസഭാ കൗൺസിൽ അംഗങ്ങളായ സണ്ണി മനക്കൽ,സി.മത്തായി, ബിജു ലങ്കാകരി,ബിജു കാഞ്ഞിരത്തുoമൂട്ടിൽ,ആരോഗ്യ വിഭാഗം ജീവനക്കാരായ സമിൽബാബു,അജികുമാർ, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.