വടശേരിക്കര: പഞ്ചായത്തിൽ വിവിധ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും ഇ-മസ്റ്റർ ചെയ്യാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന 22 വരെ അവസരമുണ്ട്. വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ഇവ കൈപ്പറ്റുന്നവരിൽ പുനർവിവാഹിതരല്ല എന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ 22നകം സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.