പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് പ്രവർത്തനം പുതുക്കി ക്രമീകരിച്ചു. ഫ്രണ്ട് ഓഫീസിൽ എത്തുന്നവർ രജിസ്റ്ററിൽ പേരുവിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷയിൽ ഫോൺ നമ്പർ ഉൾപ്പെടുത്തണം. അപേക്ഷ ഫ്രണ്ട് ഓഫീസിൽ ക്രമീകരിച്ചിട്ടുള്ള ബോക്‌സിലാണ് നിക്ഷേപിക്കേണ്ടത്. വീട്ടുകരം ഓൺലൈനായി മാത്രമേ അടയ്ക്കാൻ പാടുള്ളൂ. വിവിധ സേവനങ്ങൾക്കുള്ള ഹെൽപ്പ് ഡസ്‌ക് നമ്പരുകൾ: വീട്ടുകരം 8606030865, ലൈസൻസ്8848827482, ജനനമരണം 9400296843, വിവാഹ രജിസ്‌ട്രേഷൻ, പെൻഷൻ 9249302080, ബിൽഡിംഗ് 9447705112. അപേക്ഷ mylapragp@gmail.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാം.വിവിധ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്, പുനർവിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം സമർപ്പിക്കൽ എന്നിവയ്ക്ക് ഈ മാസം 22 വരെ അവസരമുള്ളതായും സെക്രട്ടറി അറിയിച്ചു.