പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദുർബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിന് ഇലന്തൂർ ബ്ലോക്ക് പരിധിയിലുള്ള നായാടി,വേടൻ,കള്ളാടി, അരുന്ധതിയാർ/ചക്ലിയൻ വിഭാഗക്കാർക്ക് അപേക്ഷിക്കാം.കൃഷിഭൂമി വാങ്ങൽ, ടോയ്‌ലറ്റ്, ഭൂമി, വീട്, ഭവനപുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം അനുവദിക്കും.അപേക്ഷ ഓഗസ്റ്റ് മൂന്നിനകം പട്ടികജാതി വികസന ഓഫീസർ, ഇലന്തൂർ ബ്ലോക്ക്, നെല്ലിക്കാല പിഒ,പിൻ689643 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 8547630042.