കോന്നി : ജല ജീവനായി കോന്നിയിൽ 2935 കുടുംബങ്ങൾക്ക് ഇനി മുതൽ കുടിവെള്ളമെത്തും. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി 452.63 ലക്ഷം രൂപ ചെലവിലാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ നിന്നാണ് പുതിയ കണക്ഷൻ നല്കുക. ചി​റ്റാർ പഞ്ചായത്തിൽ 200 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ നല്കുന്നത്.ഇതിനായി 28.97 ലക്ഷം വകയിരുത്തി. മൈലപ്ര പഞ്ചായത്തിൽ 35 കുടുംബങ്ങൾക്ക് 12.03 ലക്ഷവും,വള്ളിക്കോട് പഞ്ചായത്തിൽ 550 കുടുംബങ്ങൾക്ക് 81.93 ലക്ഷവും,പ്രമാടം പഞ്ചായത്തിൽ 500 കുടുംബങ്ങൾക്ക് 74.11 ലക്ഷവും, കോന്നി പഞ്ചായത്തിൽ 400 കുടുംബങ്ങൾക്ക് 66.69 ലക്ഷവും വകയിരുത്തി.
അരുവാപ്പുലം പഞ്ചായത്തിൽ 550 കുടുംബങ്ങൾക്ക് 83.57 ലക്ഷവും, മലയാലപ്പുഴയിൽ 250 കുടുംബങ്ങൾക്ക് 39.06 ലക്ഷവും, തണ്ണിത്തോട് പഞ്ചായത്തിൽ 200 കുടുംബങ്ങൾക്ക് 31.37 ലക്ഷവും, ഏനാദിമംഗലത്ത് 250 കുടുംബങ്ങൾക്ക് 39.96 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.ആകെ പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്രവും,30 ശതമാനം സംസ്ഥാന സർക്കാരും, 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനവും നല്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് ധനകാര്യ കമ്മീഷൻ അനുവദിച്ച ഫണ്ട് ഇതിനായി ചിലവഴിക്കാൻ സർക്കാർ നിർദ്ദേശം നല്കിയിട്ടുണ്ട്. ഗുണഭോക്തൃവിഹിതം 10 ശതമാനമാണ്.

കുടിവെള്ള പദ്ധതികളില്ലാത്ത കലഞ്ഞൂർ, സീതത്തോട് പഞ്ചായത്തുകളുൾപ്പടെ 11 പഞ്ചായത്തിലെയും ശുദ്ധജല പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. എല്ലാവർക്കും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കെ.യു. ജനീഷ് കുമാർ

(എം.എൽ.എ )

- ചെലവ് 452.63 ലക്ഷം രൂപ

കുടിവെള്ളം കണക്ഷനും അനുവദിച്ച തുകയും

-------------------------------------------------------------

-ചിറ്റാറിൽ 200 കുടുംബങ്ങൾക്ക് ( 28.97 ലക്ഷം )

-മൈലപ്ര 35 -(12.03 ലക്ഷം)

വള്ളിക്കോട് 550 -( 81.93 ലക്ഷം)

,പ്രമാടം 500- (74.11 ലക്ഷം)

കോന്നി 400- ( 66.69 ലക്ഷം)

അരുവാപ്പുലം550- (83.57 ലക്ഷം)

മലയാലപ്പുഴ 250- (39.06 ലക്ഷം)

തണ്ണിത്തോട് 200-(31.37 ലക്ഷം)

ഏനാദിമംഗലം 250- (39.96 ലക്ഷം)