തെങ്ങമം : എൽ എസ് എസ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ തോട്ടുവാ ഗവ :എൽ പി സ്കൂളിന് ഒന്നാം സ്ഥാനം. ഇവിടനിന്ന് പരീക്ഷയെഴുതിയ 17 വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നേടിയാണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. 9582 സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്.