വള്ളിക്കോട് : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികമായി സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത ജി.എൻ.എം / ബിഎസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എൻ.സി.രജിസ്‌ട്രേഷൻ. ഉയർന്ന പ്രായപരിധി 40 വയസ്.വള്ളിക്കോട് പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.താത്പര്യമുള്ളവർ 20ന് മുമ്പ് പേരും മേൽവിലാസവും സഹിതം 9447843543 എന്ന വാട്‌സ് ആപ്പ് നമ്പരിൽ രജിസ്റ്റർ ചെയ്യണം.