ചെങ്ങന്നൂർ: വിശാലിന്റെ ജന്മനാടായ മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാലിന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷപാർച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും വിശാലിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരും സംഘപരിവാർ സംഘടനാ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
ആർ.എസ്.എസ് സംസ്ഥാന ഗോസേവാപ്രമുഖ് കെ.കൃഷ്ണൻകുട്ടി,വിഭാഗ് പ്രചാരക് സി.വി ശ്രീനിഷ്, ഖണ്ഡ് സംഘചാലക് എൻ.കെ നന്ദകുമാർ, ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ ഷാജി,ഹരികൃഷ്ണൻ,പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, ആർ.ശ്രീനാഥ്, കെ.സജിത്ത്,പ്രമോദ് കുമാർ, വിജിൽ ബാബു, എസ്.സുനിൽ, ബി.കെ പ്രശാന്ത്, എം.മിഥുൻ, ടി.സി രവികുമാർ എന്നിവർ പങ്കെടുത്തു.