പത്തനംതിട്ട : കൊവിഡ്19 പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികളെ
സംസ്ഥാനത്തെ ഹോട്ടൽ മേഖലയിൽ പുനരധിവസിപ്പിക്കുവാൻ തയാറാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടൽ റസ്റ്റോറന്റ് ബേക്കറി മേഖലയിൽ വലിയ തൊഴിൽ സാദ്ധ്യതയാണുള്ളത്. തദ്ദേശീയരെ ലഭിക്കാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഹോട്ടൽ മേഖല ആശ്രയിക്കുന്നത്. കേരളത്തിലെ ഹോട്ടൽ മേഖലയിലെ തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുവാൻ സന്നദ്ധരായി വരുന്ന പവാസികളെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ജോലി നൽകി പുനരധിവസിപ്പിക്കാൻ സംഘടന തയ്യായാറാണ്. താൽപര്യമുള്ളവർ khrahrdepartment@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജോലിപരിചയവും യോഗ്യതയും അടങ്ങിയ സംക്ഷിപ്ത വിവരണം അയച്ചുനൽകേണ്ടതാണ്. മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.