പന്തളം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഴം,പച്ചക്കറി, മീൻ തുടങ്ങിയ വഴിയോര വ്യാപാരങ്ങൾ കുളനട പഞ്ചായത്ത് പ്രദേശത്തു നിരോധിക്കുന്നതിന് തീരുമാനിച്ചു. മാത്രമല്ല കൊവിഡ് പടരുന്ന സാഹചര്യത്തിലും, ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതും കണക്കിലെടുത്തു വാഹനങ്ങളിൽ വീട്ടുപടിക്കൽ വിൽപ്പനയ്ക്കായി എത്തുന്ന സാധനങ്ങൾ പൊതു ജനങ്ങൾ വാങ്ങരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിക്കുന്നു.