പത്തനംതിട്ട: തദ്ദേശ പൊതു സർവീസ് നടപ്പിലാക്കുന്നത് ഭരണഘടനയുടെ 73,74 വകുപ്പുകളുടെ ലംഘനമായതിനാൽ പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും സെക്രട്ടറി അജിൻഐപ്പ് ജോർജും ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിൽ വന്ന ത്രിതല പഞ്ചായത്ത് സംവിധാനം സർക്കാർ അട്ടിമറിക്കുകയാണ്. 858 തസ്തികകൾ ഇല്ലാതാവുകയും ചെയ്യുന്നു.പഞ്ചായത്ത് , നഗരകാര്യം,ഗ്രാമവികസനം,മുൻസിപ്പൽ കോമൺ സർവീസ് തദ്ദേശ എൻജിനിയറിംഗ് നഗര ഗ്രാമ ആസൂത്രണം എന്നീ വകുപ്പുകളെ ഒറ്റ വകുപ്പാക്കി മാറ്റി കൊണ്ടുള്ള കാബിനറ്റ് തീരുമാനം നിലവിലുള്ള സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്.