ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വയോജന പരിപാലനകേന്ദ്രം, ഫിസിയോതെറാപ്പി യുണിറ്റ്, വനിതാ ശിശുസൗഹൃദ യുണിറ്റ്, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് യുണിറ്റ് എന്നിവയുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എനിർവഹിച്ചു. കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രാജൻ, പഞ്ചായത്തംഗങ്ങളായ കെടി ബാലകൃഷ്ണൻ, അനിത വിശ്വനാഥൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്യാംകുമാർ , കൃഷ്ണകുമാരി തെക്കേടത്ത്, അനിത,എച്ച് എം സി മെമ്പർ അഡ്വ.ജയചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സാബു, ജി ഇ ഒ വിനീത എന്നിവർ സംസാരിച്ചു.