ചെങ്ങന്നൂർ: അനധികൃതമായി പശ്ചിമ ബംഗാളിൽ നിന്നെത്തിയ മൂന്ന് യുവാക്കളെ നഗരസഭ നിരീക്ഷണത്തിലാക്കി. പശ്ചിമ ബംഗാളിൽ നിന്ന്
വ്യാഴാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൂന്നുപേരും അവിടെ കിടന്നുറങ്ങുകയായിരുന്നു.
പിന്നീട് രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾ മാറിക്കയറി ഇന്നലെ ഉച്ചയോടെയാണ് ചെങ്ങന്നൂരിലെത്തിയത്.കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന് എതിർവശം ഇവർ താമസിക്കാനെത്തിയതറിഞ്ഞ് രാത്രിയോടെ വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാരെത്തി രാത്രി 8 മണിയോടെ നഗരസഭാ കോവിഡ് കെയർ സെന്ററിലാക്കുകയായിരുന്നു.