മല്ലപ്പള്ളി: കൊവിഡ്-19 നിർവ്യാപനം കണക്കിലെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് ഇന്നും നാളെയും കടകൾ അടച്ചിടുവാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയ മുക്കൂർ സ്വദേശിനിയായ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രോഗവ്യാപനത്തിന്റെ രൂക്ഷതയനുസരിച്ച് കടയടപ്പ് തുടരണമോ എന്ന് തീരുമാനിക്കുമെന്ന് ഭാരവാഹികൾ നൽകിയ അറിയിപ്പിലുണ്ട്.