മല്ലപ്പള്ളി : ഇപോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് മല്ലപ്പള്ളി താലൂക്കിൽ ഇന്നലെ റേഷൻ വിതരണം മുടങ്ങി. ഇന്ന് പൊതുഅവധിയായതിനാലും തിങ്കളാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പിന് ആഹ്വാനം ചെയ്തതിനാലും നിരവധിപേരാണ് ഇന്നലെ റേഷൻ കടകളിലെത്തി നിരാശരായി മടങ്ങിയത്. സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിന്നുള്ള ഇന്റർനെറ്റ് ശ്യംഖലയിലും, സെർവർ തകരാറും കാരണം വിതരണതടസം പതിവാണെന്ന് കെ.ആർ.ഇ.എഫ് (എ.ഐ.ടി.യു.സി) മല്ലപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി പി.ജി.ഹരികുമാർ എന്നിവർ അറിയിച്ചു.