മല്ലപ്പള്ളി: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങളിലും വഴിയോരത്തും നടത്തുന്ന വ്യാപാരവും അനാവശ്യമായി പൊതു നിരത്തിൽ അനാവശ്യമായി കറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരോട് പഞ്ചായത്ത് ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡ്, വെയിറ്റിംഗ് ഷെഡുകൾ, ചെറുകവലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദീർഘനേരം തമ്പടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാരെ സ്വന്തം വീടുകളിൽ ക്വാറന്റെൻ ആക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ആവശ്യപ്പെട്ടു.