പന്തളം : നിത്യചൈതന്യ റസിഡന്റ് അസോസിയേഷൻ നേതൃത്വത്തിൽ മങ്ങാരം മുളമ്പുഴ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ നടപടികൾക്കായി മാസ്‌ക്, ഗ്ലൗസ് മറ്റ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. അസോസിയേഷന്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനവും നടത്തി. പി.കെ.ഗോപാലകൃഷ്ണപിള്ള, രാജേന്ദ്രൻ, വിദ്യാധരൻപിള്ള, കെ.വി.രാജൻ, സോളമൻ വരവുകാലായിൽ, ശശി എന്നിവർ നേതൃത്വം നൽകി.