vs-yesodharappaniker
വി.എസ്.യശോധരപ്പണിക്കർ

പത്തനംതിട്ട: പകർച്ചവ്യാധികൾ തടയാൻ വ്യക്തി, ഗൃഹശുചിത്വം പാലിക്കാനുള്ള മാർഗങ്ങളെപ്പറ്റി ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം അടങ്ങുന്ന ശ്രീനാരായണധർമ്മം, സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസം എന്നീ പുസ്തകങ്ങൾ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വി.എസ്. യശോധരപ്പണിക്കർ വീടുകളിൽ സൗജന്യമായി വിതരണം ചെയ്തു. ഗുരുദേവ ഭക്തനായ അടൂർ പന്നിവിഴ വടക്കേക്കര വീട്ടിൽ യശോധരപ്പണിക്കർ കൊവിഡ് കാലത്ത് എഴുന്നൂറിലേറെ പുസ്തകങ്ങളാണ് വീടുകളിലെത്തിച്ചത്. മകൻ യദുകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

യശോധരപ്പണിക്കരുടെ അടൂരിലെ സ്ഥാപനമായ വടക്കേക്കര ട്രേഡേഴ്സിൽ എത്തിയവർക്കും പുസ്തകങ്ങൾ നൽകി.