പന്തളം : മങ്ങാരം ഗവ :യു. പി എസിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതി പന്തളം നഗരസഭ ഉപാദ്ധ്യക്ഷൻ ആർ. ജയൻ ടി.വി നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജി. അനിൽകുമാർ, എച്ച്.എം. ജിജി റാണി, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ബി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.പന്തളം കെ.ആർ. മൊബൈൽസാണ് ടി.വി സ്‌പോൺസർ ചെയ്തത്