ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച ആൾ നൽകിയ തെറ്റായ വിവരത്തെ തുടർന്ന് ക്വാറന്റൈനിൽ പോയ വ്യാപാരിയും ജോലിക്കാരും സ്ഥാപനത്തിൽ തിരിച്ചെത്തി.
കഴിഞ്ഞദിവസം ഗുജറാത്തിൽ നിന്ന് ചെങ്ങന്നൂരിൽ വന്ന ശേഷം ക്വാറന്റൈൻ ലംഘിച്ച് പുറത്തുപോയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഐറ്റിഐ ജംഗ്ഷനിലെ എം.സി വെജിറ്റബിൾസിൽ സാധനങ്ങൾ വാങ്ങാൻ പോയിരുന്നു എന്ന് ഇയാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ഉടമ പി.ജെ ജോസും തൊഴിലാളികളും ഹോം ക്വാറന്റൈനിലായിരിന്നു.
പിന്നീട് കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ ദിവസങ്ങളിൽ രോഗി ഈ കടയിൽ വന്നിട്ടില്ലന്ന് വ്യക്തമായി.
തുടർന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമതിഭാരവാഹികൾ അധികൃതരെ വിവരം ധരിപ്പിച്ചു, എം.സി റോഡിലെ വഴിയോര കച്ചവടക്കാരനിൽ നിന്നാണ് ഇയാൾ സാധനം വാങ്ങിയത് എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.