19-ap-jayan
ഹരിതം2020ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കാലത്തേക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തളത്ത് ജില്ലാ സെക്രട്ടറി എ.പി ജയൻ നിർവ്വഹിക്കുന്നു

പത്തനംതിട്ട: കൊവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന കാലഘട്ടത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കാർഷിക മേഖലയിൽ കൈത്താങ്ങുമായി സി.പി.ഐ ജില്ലാ കൗൺസിൽ ആരംഭിച്ച ഹരിതം 2020 പദ്ധതിയുടെ തുടർച്ചയായി രണ്ടാം ഘട്ടം ആരംഭിച്ചു. ഹരിതം2020ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കാലത്തേക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തളത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എ.പി ജയൻ നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, എം.വി. വിദ്യാധരൻ, ജില്ലാ അസി.സെക്രട്ടറി ഡി.സജി, മണ്ഡലം സെക്രട്ടറിമാരായ ഏഴംകുളം നൗഷാദ്, മനോജ് ചരളേൽ, അഡ്വ.ആർ. ശരത്ചന്ദ്രകുമാർ, രാധാകൃഷ്ണ പണിക്കർ, എം.കെ സജി, പ്രേംജിത്ത് പരുമല, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ. ദീപുകുമാർ എന്നിവർ പങ്കെടുത്തു.