പത്തനംതിട്ട : കൊവിഡ് കാലത്ത് അധിക സമയം ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകർക്ക് അധിക ശമ്പളവും ഇൻസന്റീവും നൽകണമെന്ന വിദഗ്ദ്ധ സമിതി നിർദ്ദേശങ്ങൾ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനോട് ഇടത് സർവീസ് സംഘടനകൾ നയം വ്യക്തമാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും സെക്രട്ടറി അജിൻ ഐപ്പ് ജോർജും ആവശ്യപ്പെട്ടു. ആറുമാസമായി സ്വന്തം നിലയിൽ താമസ സൗകര്യവും വാഹനവും ഭക്ഷണവും കണ്ടെത്തി കുടുംബത്തെപ്പോലും മാറ്റി നിറുത്തി മഹാമാരിക്ക് എതിരെ പോരാടുന്നവരാണ് ആരോഗ്യ വിഭാഗം ജീവനക്കാർ. ഇവർക്ക് അധിക ശമ്പളവും ഇൻസെന്റീവും സുരക്ഷാ സംവിധാനങ്ങളും നൽകാൻ സർക്കാർ തയാറാകണം.