പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 358 ആണ്. ഇന്നലെ 28 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 14 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 803 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 220 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. പത്തനംതിട്ട ജില്ലക്കാരായ 444 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 434 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 164 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 109 പേരും, അടൂർ ജനറൽ ആശുപത്രിയിൽ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 90 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 38 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 34 പേരും, ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 13 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 451 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
കേരളത്തിന് പുറത്ത് നിന്ന് എത്തിയവർ
1) ദുബായിൽ നിന്ന് എത്തിയ എഴുമറ്റൂർ സ്വദേശി 43 കാരൻ,
2) കീക്കൊഴൂർ സ്വദേശി 38 കാരൻ, 3) അഴൂർ സ്വദേശിയായ 26 കാരൻ,
4) കുവൈറ്റിൽ നിന്ന് എത്തിയ കൊറ്റനാട് സ്വദേശി 52 കാരൻ,
5) ഖത്തറിൽ നിന്ന് എത്തിയ നെടുമ്പ്രം സ്വദേശി 32കാരൻ,
6) സൗദിയിൽ നിന്ന് എത്തിയ കോഴഞ്ചേരി സ്വദേശി 30 കാരൻ,
7) വെച്ചൂച്ചിറ സ്വദേശി 27കാരൻ, 8) നെടുമ്പ്രം സ്വദേശിയായ 28 വയസുകാരൻ, 9) പുതുശേരിമല സ്വദേശി 38 വയസുകാരൻ,
10) യു.എ.ഇ.യിൽ നിന്ന് എത്തിയ പാലയ്ക്കാത്തകിടി സ്വദേശിനി 65 കാരി.
11) ബീഹാറിൽ നിന്ന് എത്തിയ വളളംകുളം സ്വദേശി 37 കാരൻ,
12) ചണ്ഡിഗഡിൽ നിന്ന് എത്തിയ മുളളനിക്കാട് സ്വദേശി 43 കാരൻ,
13) തമിഴ്‌നാട്ടിൽ നിന്ന് എത്തിയ കടമ്പനാട് സൗത്ത് സ്വദേശി 37കാരൻ,
14) കുമ്പഴ സ്വദേശി 29കാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
1) കടമ്മനിട്ട സ്വദേശി 24 കാരൻ. ഏറ്റുമാനൂരിൽ ഉളള സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യന്നു. നേരത്തേ രോഗം ബാധിച്ച വ്യക്തിയുടെ സഹോദരനാണ്.
2) കുലശേഖരിപതി സ്വദേശിനി 34 വയസുള്ള വീട്ടമ്മ.
3) പന്തളം സ്വദേശിനിയായ 59 കാരി. പന്തളത്ത് നേരത്തെ രോഗം ബാധിച്ച വ്യക്തിയുടെ കുടുംബാംഗമാണ്.
4) പന്തളം സ്വദേശിയായ നാലു വയസുകാരൻ.
5) പന്തളം സ്വദേശിനിയായ 31 വയസുകാരി.
6) വെട്ടൂർ സ്വദേശിയായ 27കാരൻ. പത്തനംതിട്ടയിലുളള കാർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നു. നേരത്തെ രോഗം ബാധിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
7) കാട്ടൂർ സ്വദേശി മത്സ്യ വ്യാപരിയായ 39 വയസുകാരൻ.
8) കുമ്പഴ സ്വദേശിനി 37 വയസുകാരിയായ വീട്ടമ്മ.
9) കടമ്മനിട്ട സ്വദേശിനിയായ 38 വയസുകാരി.
10) അടൂർ, ആനന്ദപ്പളളി സ്വദേശിനി ആരോഗ്യപ്രവർത്തകയായ 33 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
11) നാരങ്ങാനം സ്വദേശി മൊബൈൽ ഷോപ്പ് ഉടമയായ 36 വയസുകാരൻ.
12) കോന്നി സ്വദേശിയായ 60 വയസുകാരൻ.
13) പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. പത്തനംതിട്ട പിഎസ്‌സി ഓഫീസിലെ ജീവനക്കാരിയാണ്.
14) അടൂർ സ്വദേശിനിയായ 36 വയസുളള ഗർഭിണിക്ക് ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ക്രമനമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം,
വാർഡ് എന്ന ക്രമത്തിൽ:
1) കുന്നന്താനം അഞ്ച്, എട്ട്.
2) അരുവാപ്പുലം നാല്, 12.
3) വടശേരിക്കര ഒന്ന്.
4) നിരണം 13.
5) പള്ളിക്കൽ മൂന്ന്.
6) റാന്നി പഴവങ്ങാടി 12, 13,14.