ചെങ്ങന്നൂർ : കുടുംബശ്രീയുടെ കീഴിലുള്ള നിഹരിക തയ്യൽ യൂണിറ്റിന്റെ ഓഫീസ് നഗരസഭാ ഓഫീസിന് മുകൾവശത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.ടി ഭാർഗവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സുധാമണി, പി.ക കൗൺസിലർമാരായ എസ്.ശ്രീകല, എൻ.ഹരിദാസ്, ശ്രീദേവി ബാലകൃഷ്ണൻ, ബെറ്റ്സി തോമസ്, സാലി ജയിംസ്, ഗീതാ കുശൻ സിഡിഎസ് ചെയർപേഴ്സൺ വി.കെ.സരോജിനി, സനജാ സോമൻ എന്നിവർ സംസാരിച്ചു. യൂണിറ്റിൽ തുണിത്തരങ്ങൾ തയ്ച്ചു നൽകുന്നതോടൊപ്പം തുണികൊണ്ടുള്ള മാസ്‌ക്ക്, സഞ്ചി എന്നിവ കുറഞ്ഞ വിലയിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497530508.