
ഓമല്ലൂർ : ഓമല്ലൂരും പരിസര പ്രദേശങ്ങളിലും എ.ടി.എം കൗണ്ടറുകളിൽ സാനിട്ടൈസറും ശുചീകരണ സംവിധാനങ്ങളും ഇല്ലെന്ന് പരാതി. സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കാതെ ആണ് പലരും പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത്. നേരത്തെ യുവജനസംഘടനകൾ പലയിടത്തും കൈകഴുകലിന് ബക്കറ്റും സോപ്പും വച്ചിരുന്നു. ശുചിത്വവും സാമൂഹിക അകലവും പാലിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും ആരോഗ്യ വകുപ്പിനും ഗ്രാമസംരക്ഷണ സമിതി പരാതി നൽകി. യോഗത്തിൽ പ്രസിഡന്റ് രവീന്ദ്ര വർമ്മ അംബാനിലയം അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അഭിലാഷ് ഹാപ്പി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മനു ആറ്റരികം, ലക്ഷ്മി മനോജ്, റോയി പൗവത്ത് തുടങ്ങിയവർ സംസാരിച്ചു.