ചെങ്ങന്നൂർ: കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശ പ്രകാരം നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ നേതൃത്വത്തിൽ മീൻ വിപണന കേന്ദ്രങ്ങൾ അടപ്പിച്ചു. നഗരസഭാ ജീവനക്കാരും താലൂക്ക്തല നിരീക്ഷണ സമിതിയും മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടും തുറന്നു പ്രവർത്തിച്ച മീൻ വിൽപ്പന കേന്ദ്രങ്ങളാണ് അടപ്പിച്ചത്. തുറന്നു പ്രവർത്തിച്ചാൽ കർശന ശിക്ഷണ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. സി.ഐ. ജോസ്മാത്യു, എസ്.ഐ എസ്.വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഉണ്ടായിരുന്നു.