ചെങ്ങന്നൂർ: കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്കിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌പെഷ്യൽ സ്‌ക്വാഡ് താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ പരിശോധിയ്ക്കുന്നതിനും മാസ്‌ക് ധരിക്കാത്തതോ, സാമൂഹിക അകലം പാലിയ്ക്കാത്തതോ ആയ നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്.
തുടർന്ന് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കി നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ കേസുകൾ എടുക്കുന്നതുമാണെന്ന് സ്‌ക്വാഡിന്റെ ചാർജ് ഓഫീസറായ ഡെപ്പ്യൂട്ടി തഹസിൽദാർ എസ്.ജി ശ്രീരാമകൃഷ്ണൻ അറിയിച്ചു. സ്‌ക്വാഡിൽ എ.എസ്.ഐ എ.കെ സോമൻ, ജെ എച്ച് ഐ എസ്.ആർ രാജു, മോഹൻ കുമാർ, ഡ്രൈവർ മുരുകൻ എന്നിവർ അംഗങ്ങളാണ്.