
പത്തനംതിട്ട: ചിറ്റാർ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇൻസ്‌പെക്ടറടക്കം 19 പേർ നിരീക്ഷണത്തിലായി. പത്തനംതിട്ട എ.ആർ ക്യാമ്പ് സെന്ററിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റുന്നത്. ഏഴ് ദിവസത്തെ ഡ്യൂട്ടി ഓഫിനശേഷം തിരികെ ജോലിയിൽ പ്രവേശിച്ച പൊലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ചിറ്റാർ പൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബദൽ ക്രമീകരണം ചെയ്തു. നേരത്തെ സജ്ജമാക്കിയിരുന്ന റിസർവ് പൊലീസുകാരെയാണ് ചിറ്റാറിലേക്ക് നിയോഗിച്ചത്. സ്‌റ്റേഷൻ അണുവിമുക്തമാക്കിയശേഷമാകും പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുക.