പന്തളം: കൊവിഡ് 19 വ്യാപന ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ . കുളനട പഞ്ചായത്ത് പരിധിയിൽ പ്രവൃത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ എല്ലാം കൃത്യമായി സന്ദർശന ഡയറി സൂക്ഷിക്കേണ്ടതും, സന്ദർശകരുടെ പേര് ഫോൺ നമ്പർ, സന്ദർശന സമയം എന്നിവ രേഖപ്പെടത്തേണ്ടതുമാണ്. അതോടൊപ്പം ഓട്ടോ ടാക്സി ഡ്രൈവർമാർ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ പേരും, ഫോൺ നമ്പറും, യാത്ര സമയവും കൃത്യമായി രേഖപ്പെടുത്തുന്ന ഡയറി കൈവശം സൂക്ഷിക്കുക. ഡയറി യാതൊരു കാരണവശാലും സന്ദര്ശകരെകൊണ്ട് എഴുതിക്കുവാൻ പാടില്ല. നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.