പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ കോളേജിൽ ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊ വിഡ് സ്ഥിരീകരിച്ച വിവരം അധികൃതരെ അറിയിച്ചിരുന്നതായി കോളേജ് പ്രിൻസിപ്പൽ. ജൂൺ 23 മുതൽ 29 വരെ നടന്ന ഡിഗ്രി പരീക്ഷക്കെത്തിയ മലയാളം രണ്ടാംവർഷ വിദ്യാർത്ഥിനിയായ ഇരുപതുകാരിക്കാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ച 12 നുതന്നെ യു.ജി.സി യിലും എം.ജി യൂണിവേഴ്സിറ്റിയിലും വിവരം അറിയിച്ചിരുന്നു. തുടർന്ന് എല്ലാ വകുപ്പ് മേധാവികളുടെയും യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു. ഇലന്തൂർ പി.എച്ച്.സി യിലും അറിയിച്ചിരുന്നു. കൊവിഡ് മാനദണ്ഡ പ്രകാരമാണ് പരീക്ഷ നടത്തിയത്. അതിന് ശേഷം 14 ന് പരീക്ഷ കോഴഞ്ചേരിയിലെ മറ്റൊരു കോളേജിലാണ് നടന്നത്. വിദ്യാർത്ഥികൾക്ക് ദോഷകരമാകാത്ത രീതിയിൽ എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.