തിരുവല്ല: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് മേൽ തെളിവുകൾ കൂടുതലായി വന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ അന്വേഷണം പൂർത്തീകരിക്കുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കുവാൻ പിണറായി വിജയൻ തയാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പല മന്ത്രിമാർക്കും ഉദ്യോഗസ്ഥന്മാർക്കും സ്പീക്കർ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരം കേസുകൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നു കേരള യൂത്ത് ഫ്രണ്ട് എം തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള ഉദ്ഘാടനം ചെയ്തു. തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ഡോക്ടർ ടിജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജോമോൻ ജേക്കബ്, സജി കൂടാരത്തിൽ, അനീഷ് വി ചെറിയാൻ, സോബിൻ തോമസ്, ജോസ് തേക്കാട്ടിൽ,ഫിജി ഫെലിക്സ്, റ്റോണു കുന്നുകണ്ടം,മെ സിൻ തുരുത്തികാട്, ബിബിൻ മുളമൂട്ടിൽഎന്നിവർ സംസാരിച്ചു.