പന്തളം:ആനയടി - കൂടൽ റോഡ് വീതികൂട്ടലിൽ ക്രമക്കേടെന്ന് ആരോപിച്ച് ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റുമായ രഘു പെരുമ്പു ളിക്കൽ പെരുമ്പുളിക്കൽ ഭാഗത്തെ പണികൾ തടഞ്ഞു.
കുരമ്പാല ജംഗ്ഷൻ മുതൽ കുളവള്ളി വരെയുള്ള ഭാഗത്തെ പുറമ്പോക്കുപോലും എടുക്കാതെ ചില വ്യക്തികളെ സഹായിക്കുന്ന പി.ഡബ്ള്യൂ.ഡി അധികൃതരുടെ നടപടിയാണ് പരാതിക്ക് കാരണമായത്. പന്തളം നഗരസഭ ഭാഗത്തെ ഈ സ്ഥലത്ത് പുറമ്പോക്കു ഭാഗം പോലും വിട്ടുകൊടുക്കാൻ ഭൂഉടമകൾ സമ്മതിക്കുന്നില്ല' എം.എൽ എ, സി.പി.എം.ജില്ലാ സെക്രട്ടറി സി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവർ പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല'
കുരമ്പാല ഭാഗത്തെ റോഡ് വികസനം കഴിഞ്ഞിട്ടേ പന്തളം തെക്കേക്കര ഭാഗത്തെ പണികൾ നടത്താൻ സമ്മതിക്കുവെന്ന് നാട്ടുകാർ പറഞ്ഞു. നിർമ്മാണ പ്രവർത്തനം തടഞ്ഞതിനു ശേഷം ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു 'കുരമ്പാല ഭാഗത്ത് വീണ്ടും സർവ്വേ നടത്തണമെന്നാണ് ചില ഭൂഉടമകൾ ആവശ്യപ്പെടുന്നത്