കോഴഞ്ചേരി : എ.ഐ.വൈ..എഫ് .മല്ലപ്പുഴശ്ശേരി മേഖലാ കമ്മിറ്റി 17720 ന് ബിരിയാണി ചലഞ്ച് നടത്തിയതിന്റെ ലാഭവിഹിതമായ 30000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.കെ. സജി, സെക്രട്ടറിയേറ്റംഗം ടി.ജി. പുരുഷോത്തമൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സുഹാസ് എന്നിവർ ഫണ്ട് ഏറ്റുവാങ്ങി. മണ്ഡലം കമ്മിറ്റി അംഗം സാലി തോമസ്, തോമസ് യേശുദാസ്, ബ്രാഞ്ചംഗം അജിത് കുറുന്താർ, നെല്ലിക്കാല ബ്രാഞ്ച് സെക്രട്ടറി രാജൻ മാളിയേക്കൽ, സി.പി.ഐ മല്ലപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എ. ദിവാകരൻ എന്നിവർ പങ്കെടുത്തു.