പന്തളം : പോളണ്ടിൽ എം.ബി.എ വിദ്യാർത്ഥിയായ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു. പൂഴിക്കാട് കൊച്ചുപാലവിളയിൽ പ്രിൻസ് വില്ലയിൽ സി.എം. ബേബിയുടെ മകൻ പ്രിൻസി ബേബി (25) യാണ് മരിച്ചത്. സംസ്‌കാരം നാളെ 1ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. രണ്ട് വർഷമായി പോളണ്ടിൽ എം.ബി.എ വിദ്യാർത്ഥിയാണ് പ്രിൻസി.. അടുത്ത മാസമായിരുന്നു കോഴ്സ് അവസാനിക്കുന്നത്. തിരുവല്ല സ്വദേശിയായ സഹപാഠിക്കൊപ്പം സമീപത്തുള്ള തടാകത്തിൽ നീന്തുമ്പോഴാണ് അപകടം.
ഡൽഹിയിൽ സ്വകാര്യ കമ്പനിയിൽ ബിടെക് എൻജിനിയറായ പ്രിൻസി ജോലിയുടെ ഭാഗമായാണ് പോളണ്ടിൽ പഠനത്തിന് പോയത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.മാതാവ് : മേരിക്കുട്ടി. സഹോദരൻ : ബ്രിറ്റി (സയന്റിസ്റ്റ്, എയിംസ് ഡൽഹി), ബ്രിർമി (ബി.എസ്.സി നഴ്സ്).