കോന്നി : മൺമറഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകളുണർത്തി അവരുടെ ആത്മാക്കൾക്ക് ശാന്തി നേർന്ന് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് രാവിലെ 5ന് പൂർണമായ പ്രകൃതി സംരക്ഷണ പൂജ ഒരുക്കും .
കൊവിഡ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഇക്കുറി കർക്കടക വാവ് ബലികർമ്മം ഉപേക്ഷിച്ചു . കർക്കടക വാവ് ഊട്ടും ,പിതൃ പൂജയും നടക്കും . രാവിലെ 5ന് കളരി വിളക്ക് തെളിയിച്ച് ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജ , മീനൂട്ട് , വാനര ഊട്ട് എന്നിവയോടെ പൗർണശാലയിൽ രാവിലെ 6 മുതൽ പിതൃ പൂജ സമർപ്പിക്കും .കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ ,വിനീത് ഊരാളി എന്നിവർ കാർമികത്വം വഹിക്കും . 8.30നു പ്രഭാത പൂജ , വൈകിട്ട് 6 ന് കർക്കടക വാവൂട്ട് ചടങ്ങും നടക്കും..