nurse

പത്തനംതിട്ട : കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ അന്യ സംസ്ഥാനത്ത് പഠനം നടത്തുന്ന നഴ്സിംഗ് വിദ്യാർത്ഥികൾ ആശങ്കയിൽ. ആയിര കണക്കിന് നഴ്സിംഗ് വിദ്യാർത്ഥികൾ ആണ് ജില്ലയിൽ ഉള്ളത്. ലോക്ക് ഡൗണിന് മുമ്പ് നാട്ടിലെത്തിയതിനാൽ തിരികെ മടങ്ങാൻ സാധിക്കാത്തവരാണ് ഏറെയും. ലോണെടുത്തും കടം വാങ്ങിയുമാണ് നഴ്സിംഗിനായി ചേർന്നത്. ഇപ്പോൾ ക്ലാസുകൾ നടക്കുന്നില്ല. ഇനി എന്താകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. ജില്ലയിൽ നിന്ന് തമിഴ്നാട്, ആന്ധ്രാ, ഹൈദരാബാദ്, ഡൽഹി, കർണാടക , ബെംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പോകുന്നത്. ഇതിൽ ചിലർ ഒരു വർഷത്തേക്കുള്ള ഫീസ് മുൻകൂറായി അടച്ചതാണ്. അദ്ധ്യയനം നടന്നില്ലെങ്കിലും രൂപ ഇനി തിരിച്ചുകിട്ടില്ല.

"ക്ലാസുകൾ ചില കോളേജുകളിൽ നടത്തുന്നുണ്ട്. ഭാവി എന്താകുമെന്ന് അറിയില്ല. ഹോസ്റ്റൽ എല്ലാം അടച്ചതിനാൽ അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല. ഈ വർഷം ഇനിം ഒന്നും നടക്കില്ല."

ജസ്റ്റീന ജോൺ (നഴ്സിംഗ് വിദ്യാർത്ഥിനി )

ആർട്സ് കോളേജിൽ ക്ലാസ് തുടങ്ങി

അന്യസംസ്ഥാനങ്ങളിലുള്ള ആർട്സ് കോളേജുകളിൽ ക്ലാസ് നടക്കുന്നുണ്ട്. അസൈൻമെന്റും പ്രോജക്ടും എല്ലാം ഓൺലൈൻ വഴി സബ്മിറ്റ് ചെയ്യണം.