അടൂർ : നഗരസഭയിൽ ഡോക്ടർക്കും നഴ്സിനും ഓട്ടോ ഡ്രൈവറർക്കും സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് നഗരസഭയിലെ 28 വാർഡുകളും പൂർണമായും അടച്ചുപൂട്ടിയതിന് പിന്നാലെ സമീപ പഞ്ചായത്തിലെ വാർഡുകളും കണ്ടെൻമെന്റ് സോണുകളാക്കി. ഇന്നലെ പള്ളിക്കൽ പഞ്ചായത്തിലെ ഇളംപള്ളിക്കൽ മൂന്നാം വാർഡ് പൂർണമായും അടച്ചു. അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഡോക്ടറുമായി സമ്പർക്കമുള്ള ഗർഭിണിയായ 32 വയസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ എത്തിയ റൂട്ടുമാപ്പും തയാറായി. ഇവർ 14 ന് അടൂരിൽ നിന്നും 3.45ന് യാത്ര ചെയ്ത തെങ്ങമത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും കോറൻന്റെയിനിലാക്കി. ഈ ബസിൽ യാത്ര ചെയ്ത യാത്രക്കാരും ശ്രദ്ധപുലർത്തണമെന്ന നിർദ്ദേശമുണ്ട്. ഇതെ യുവതിയുടെ മതാവ് തൊഴിലുറപ്പ് തൊഴിലാളിയാണ്. അവർവഴിയും സമ്പർക്കത്തിന് സാദ്ധ്യയുണ്ടെന്ന് കണക്കിലെടുത്താണ് ഇതേ വാർഡിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്പുറമേ ഏറത്ത് പഞ്ചായത്തിലെ 11,13,15 വാർഡുകൾ കണ്ടെയ്മെന്റ് സോണിലാക്കി. അടൂർനഗരം പൂർണ്മായും വിജനമായി.
സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത , രണ്ട് പേർ അറസ്റ്റിൽ
അടൂർ ജനറലാശുപത്രിയിലെ അസ്ഥിരോഗ വിഭാഗഡോക്ടർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരി ച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത സ്യഷ്ടിച്ച് പ്രചരിപ്പി ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.ആനന്ദപ്പള്ളി സോമസദനത്തിൽ അമൽ സാഗർ (23) മുണ്ടപ്പള്ളി ആനുന്ദ ഭവനിൽ പ്രദീപ് (36) എ ന്നിവരെയാണ് ഇൻസ്പെക്ടർ യു.ബിജു, എസ്.ഐ ശ്രീജിത്ത് എ.എസ്.ഐ രഘു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ഇവരുടെ മൊബൈൽ ഫോൺ പരിശോധ നയ്ക്കായി പൊലീസ് കസ്റ്റഡിയി ൽ എടുത്തു.മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അസ്ഥിരോഗ വിഭാഗം ഡോക്ടർ മനോജ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.