blasiting

പത്തനംതിട്ട: കിണറ്റിലെ പാറപൊട്ടിക്കാൻ തയ്യാറാക്കിയ തോട്ടപൊട്ടി നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ കൈ അറ്റുപോയി. വള്ളിക്കോട് പഞ്ചായത്തിലെ വയലാവടക്ക് ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണം നടക്കുന്നയിടത്താണ് സംഭവം. കോന്നി വട്ടക്കാവ് സ്വദേശി സിറാജി (44)െൻറ കൈ അറ്റു പോയി. കൂടെയുണ്ടായിരുന്ന അങ്ങാടിക്കൽ സ്വദേശി ഒാമനക്കുട്ടൻ (50), വളളിക്കോട് സ്വദേശി ദീപക് (34), വള്ളിക്കോട് സ്വദേശി കുഞ്ഞുമോൻ (57) എന്നിവർക്കും പരിക്കുണ്ട്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ഏഴ് പേരാണ് ഇവിടെ പണിക്ക് ഉണ്ടായിരുന്നത്. കിണറ്റിലേക്ക് തോട്ടകത്തിച്ച് ഇടാൻ ശ്രമിക്കുമ്പോൾ വലിയ ശബ്ദത്തോടെ കൈയിലിരുന്നു പൊട്ടുകയായിരുന്നു. ഒരാഴ്ച മുമ്പ് പാറപൊട്ടിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. പരാതിയെ തുടർന്ന് പാറപൊട്ടിക്കുന്നത് നിറുത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നുവെന്ന് പഞ്ചായത്തംഗം ലേഖ ജയകുമാർ പറഞ്ഞു.