lock

മല്ലപ്പള്ളി : കൊവിഡ്-19 രോഗം സ്ഥിരീകരിച്ചയാൾ സന്ദർശിച്ച വ്യാപാരസ്ഥാപനം തുറന്നു പ്രവർത്തിച്ചെന്ന ആക്ഷേപത്തെ തുടർന്ന് കീഴ്വായ്പ്പൂര് പൊലീസെത്തി കടയടപ്പിച്ചു. മല്ലപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന അക്‌സാ ഫാഷൻസ് എന്ന തുണിക്കടയാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം പാലിക്കാതെ പ്രവർത്തിച്ചത്. കടയുടമ സിബിച്ചൻ മാത്യു, മാനേജർ മാത്യു വറുഗീസ് എന്നിവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. എസ്.എം ഫാഷൻസ്, തിരുവല്ല റോഡിലുള്ള ബേക്കറി എന്നീ സ്ഥാപനങ്ങൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം അടച്ചിരുന്നു. രോഗം സ്ഥിരീകരിച്ച കുന്നന്താനം പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തക മല്ലപ്പള്ളിയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ സമ്പർക്കമുണ്ടായെന്ന സംശയത്തെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകൾ അടപ്പിച്ചിരിക്കയാണ്.