covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 35 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും ഒരാൾക്ക് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 24 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 838 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 244 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയിൽ ഇന്നലെ 33 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 391 ആണ്. പത്തനംതിട്ട ജില്ലക്കാരായ 446 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 436 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

വിദേശത്തുനിന്ന് വന്നവർ
1) യു.എ.ഇ.യിൽ നിന്ന് എത്തിയ കോട്ടാങ്ങൽ സ്വദേശിയായ 29 കാരൻ.
2) അബുദാബിയിൽ നിന്ന് എത്തിയ പരുമല സ്വദേശിയായ 47 കാരൻ.
3) തുമ്പമൺ താഴം സ്വദേശിയായ 43 വയസുകാരൻ.
4) ദുബായിൽ നിന്ന് എത്തിയ വെട്ടിപ്രം സ്വദേശിയായ ഏഴു വയസുകാരൻ. 5) കോയിപ്രം, കുറുങ്ങഴ സ്വദേശിയായ 62 കാരൻ. 6) മസ്‌ക്കറ്റിൽ നിന്ന് എത്തിയ റാന്നി, പഴവങ്ങാടി സ്വദേശിയായ 51 വയസുകാരൻ. 7) യു.എ.ഇ.യിൽ നിന്ന് എത്തിയ വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി. 8) ദുബായിൽ നിന്നും എത്തിയ കുളനട സ്വദേശിയായ 28 വയസുകാരൻ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
9) ബാംഗളൂരിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിനി 26 കാരി.
10) തമിഴ്‌നാട്ടിൽ നിന്ന് എത്തിയ റാന്നി അങ്ങാടി സ്വദേശിനി 48 കാരി.
11) പത്തനംതിട്ട സ്വദേശിയായ 32 വയസുകാരൻ.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
12) കുമ്മണ്ണൂർ സ്വദേശിനിയായ 53 വയസുകാരി.
13) വലഞ്ചുഴി സ്വദേശിനിയായ 51 വയസുകാരി.
14) കുലശേഖരപതി സ്വദേശിയായ 44 വയസുകാരൻ. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജോലി ചെയ്യുന്നു.
15) വാര്യാപുരം സ്വദേശിയായ 26 വയസുകാരൻ. സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
16) അടൂർ, കരുവാറ്റ സ്വദേശിനി വീട്ടമ്മയായ 48 വയസുകാരി. ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
17) വലഞ്ചുഴി സ്വദേശിയായ 50 വയസുകാരൻ. കോന്നി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്.
18) തേക്കുതോട് സ്വദേശിനിയായ അഞ്ചു വയസുകാരി.
19) തേക്കുതോട് സ്വദേശിയായ നാലു വയസുകാരൻ.
20) തേക്കുതോട് സ്വദേശിനിയായ 27 വയസുകാരി.
21) പത്തനംതിട്ട സ്വദേശിയായ 13 വയസുകാരൻ.
22) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി.
23) പത്തനംതിട്ട സ്വദേശിയായ 14 വയസുകാരൻ.
24) കുലശേഖരപതി സ്വദേശിനിയായ 63 വയസുകാരി.
25) വെട്ടിപ്രം സ്വദേശിനിയായ 70 വയസുകാരി.
26) കുലശേഖരപതി സ്വദേശിനിയായ 13 വയസുകാരി.
27) കുലശേഖരപതി സ്വദേശിയായ 70 വയസുകാരൻ.
28) കുലശേഖരപതി സ്വദേശിനിയായ ഏഴു വയസുകാരി.
29) അയിരൂർ നോർത്ത് സ്വദേശിനിയായ 26 വയസുകാരി.
30) കോന്നി, അരുവാപ്പുലം സ്വദേശിയായ 14 വയസുകാരൻ.
31) ഊന്നുകൽ സ്വദേശിയായ 44 വയസുകാരൻ.
32) ഊന്നുകൽ സ്വദേശിനിയായ 84 വയസുകാരി.
33) പ്രമാടം, മല്ലശേരി സ്വദേശിയായ 24 വയസുകാരൻ.
34) വെട്ടൂർ സ്വദേശിനിയായ 26 വയസുകാരി.
35) വടശേരിക്കര സ്വദേശിയായ 29 വയസുകാരൻ. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരൻ ആണ്. ആന്റിജൻ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.