ചെങ്ങന്നൂർ : വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് തോട്ടി ഉപയോഗിച്ച് അടർത്തുന്നതിനിടെ ചക്ക തലയിൽ വീണ് ഗൃഹനാഥൻ മരിച്ചു. പെണ്ണുക്കര പൂമല ആര്യാഭവനത്തിൽ റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ എ.രവീന്ദ്രനാണ് (68) മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: അജിത കുമാരി. മക്കൾ: ആര്യ, അരുൺ. മരുമകൻ: മനു.