ആറന്മുള : ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേൽപ്പ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കൊവിഡ് 9 പശ്ചാത്തലത്തിൽ നടത്തുന്നതിനെപ്പറ്റി തിരുവിതാംകൂർദേവസ്വംബോർഡ്, പത്തനംതിട്ട ജില്ലാ ഭരണകൂടം, ആറന്മുള എംഎൽഎ എന്നിവരുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് പള്ളിയോടസേവാ സംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണൻ പ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണി എന്നിവർ അറിയിച്ചു.